കോവിഡ് കെയർ സെന്‍ററിനായി കെട്ടിടം ഏറ്റെടുത്തു നൽകിയില്ല; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

കോവിഡ് കെയർ സെന്‍ററിനായി കെട്ടിടം ഏറ്റെടുത്തു നൽകാത്തതിന് വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ.
ചെങ്ങന്നൂർ വെൺമണി വില്ലേജ് ഓഫീസർ റെജീന
പി നാരായണനെയാണ് ആലപ്പുഴ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ രണ്ടു പേർ മണിക്കൂറുകളോളം മുറി ലഭിക്കാത്തതിനെ തുടർന്ന് പുറത്ത് നിൽക്കേണ്ടി വന്നിരുന്നു. ഇതേതുടർന്നാണ് നടപടി.ചെന്നെയിൽ നിന്ന് ചെങ്ങന്നൂർ എത്തിയവരെ ക്വാറന്റീനിൽ പാർപ്പിക്കാൻ നിശ്ചയിച്ച കോവിഡ് കെയർ സെന്ററായ കൊഴുവല്ലൂർ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് തുറക്കാത്തതിനും നിരുത്തരവാദപരമായി വിഷയം കൈകാര്യം ചെയ്തതിനുമാണ് നടപടിയെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.സംഭവത്തിൽ ചെങ്ങന്നൂർ തഹസിൽദാർ എസ്. മോഹനൻ പിള്ളയെ സ്ഥലം മാറ്റുകയും ചെയ്തു. കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ ആയാണ് മോഹനൻപിള്ളയെ സ്ഥലം മാറ്റിയത്. നിലവിലെ കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ എം ബിജുകുമാറിനെ ചെങ്ങന്നൂർ തഹസിൽദാരായി നിയമിക്കുകയും ചെയ്തു.ക്വാറന്റെീനിൽ താമസിപ്പിക്കുന്ന കോവിഡ് കെയർ സെൻററുകളുടെ താക്കോൽ അതത് വില്ലേജ് ഓഫീസർമാർ വാങ്ങി സൂക്ഷിക്കണം എന്ന് നേരത്തെ തന്നെ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു. കോവിഡ് കെയർ സെൻറർ തുറക്കാത്തതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് തുറന്നുകൊടുത്തത്.

admin

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

20 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

37 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

1 hour ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

1 hour ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

1 hour ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

2 hours ago