ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ് . ഇതുവരെ ലോകത്താകെ രോഗികളുടെ എണ്ണം 12,378,854 ആയി ഉയര്‍ന്നു. മരണസംഖ്യ 556,601 ആയി. 7,182,395 പേര്‍ രോഗമുക്തി നേടി.അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അറുപതിനായിരത്തിലധികം പേര്‍ക്കാണ് പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,219,999 ആയി. ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് യു.എസില്‍ മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 135,822 ആയി ഉയര്‍ന്നു.
ബ്രസീലില്‍ ഇന്നലെ മാത്രം നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,759,103 ആയി ഉയര്‍ന്നു. രാജ്യത്ത് 69,254 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇന്ത്യയിലും ദിനം പ്രതി പോസിറ്റിവ് കേസുകൾ വർധിക്കുകയാണ്. 794,842 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ മൊത്തം 21,623 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം രോഗികള്‍ക്ക് പ്രതീക്ഷ നല്‍കി ആഗോളതലത്തില്‍ രോഗപ്രതരോധത്തിന് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്ന് ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു . ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സിപ്ല ഇത് സംബന്ധിച്ച റപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റപ്പോര്‍ട്ട് ചെയ്യുന്നു. സിപ്രെമി എന്നപേരിലാണ് മരുന്ന് പുറത്തിറക്കുന്നത്.

