കാസര്കോട്: കോവിഡ് ഭേദമായി രണ്ടാഴ്ച മുമ്പ് പരിയാരം മെഡിക്കല് കോളജില്നിന്ന് ഡിസ്ചാര്ജ് ചെയ്ത ഗര്ഭിണിയായ യുവതി വീട്ടില് പ്രസവിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയില്പെട്ട പ്രദേശത്തെ യുവതിയാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില് പ്രസവിച്ചത്.
പ്രസവാനന്തര പരിചരണത്തിന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന് ഒരു മണിക്കൂര് വൈകി. ജനറല് ആശുപത്രി കോവിഡ് ചികിത്സക്കു മാത്രമായി മാറ്റിയതിനാല് ചെങ്കള നായനാര് ആശുപത്രിയിലാണ് സര്ക്കാര് പ്രസവ ചികിത്സ മാറ്റിയത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തത്. ആശുപത്രിയില് എത്തിയപ്പോഴാണ് കോവിഡ് ചികിത്സ കഴിഞ്ഞുവെന്നതിന്റെ പേരില് ആശുപത്രിയില് പ്രവേശിപ്പിക്കുന്നതിന് തടസ്സവാദം ഉന്നയിക്കപ്പെട്ടത്. ഇതോടെയാണ് ഡിഎംഒ അടക്കമുള്ളവര് ഇടപെട്ട് വൈകീട്ടോടെ ജനറല് ആശുപത്രിയിലേക്കു മാറ്റാനുള്ള സംവിധാനം ഒരുക്കിയത്.
ഭാര്യയ്ക്ക് പ്രസവത്തിനായി നാട്ടില് തന്നെയുള്ള ഏതെങ്കിലും ആശുപത്രിയില് സൗകര്യം ഏര്പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ വകുപ്പ് അധികൃതര് പരിഗണിച്ചില്ലെന്ന് യുവതിയുടെ ഭര്ത്താവ് പരാതിപ്പെട്ടു.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…