ദില്ലി: കോവിഡ് 19 വൈറസിനെതിരെ ഇന്ത്യയിൽ വികസിപ്പിക്കുന്ന 14 വാക്സിനുകളിൽ നാലെണ്ണം വൈകാതെ തന്നെ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് കടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ബി ജെ പി നേതാവായ ജി വി എൽ. നരസിംഹ റാവുവുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്. നാലോ അഞ്ചോ മാസങ്ങൾക്കകം തന്നെ ക്ലിനിക്കൽ ട്രയൽ തുടങ്ങുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.
കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കാൻ ലോകം മുഴുവൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഈ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നു. ഇന്ത്യയും ഇതിലേക്ക് സജീവമായി സംഭാവന ചെയ്യുന്നു. ഇന്ത്യയിൽ 14 വാക്സിനുകൾ വികസിപ്പിക്കുന്നുണ്ട്. അവർ വിവിധ തലങ്ങളിലായാണ്” ആരോഗ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ഇന്ത്യയിൽ വികസിപ്പിക്കുന്ന 14 വാക്സിനുകളും നിലവിൽ പ്രീ-ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. ഈ ഗവേഷണങ്ങൾക്ക് ബയോ ടെക്നോളജി വകുപ്പും ശാസ്ത്ര സാങ്കേതിക മന്ത്രാലയവും എല്ലാ വിധ പിന്തുണയും നൽകുന്നുണ്ടെന്നും ഡോ. ഹർഷ് വർധൻ വ്യക്തമാക്കി.
അതേസമയം കോവിഡിനെതിരായ വാക്സിൻ ഉപയോഗത്തിൽ വരാൻ കാലതാമസമെടുക്കുമെന്ന സൂചനയും അദ്ദേഹം നൽകി. ഏതെങ്കിലും വാക്സിൻ നേരത്തെ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിൽ തന്നെയും അവ ഉപയോഗത്തിൽ വരാൻ കുറഞ്ഞത് ഒരു വർഷമെടുക്കും. അതിനാൽ ഏതെങ്കിലും വാക്സിനോ ചികിത്സയോ കണ്ടെത്തുന്നതുവരെ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, വ്യക്തി ശുചിത്വം പാലിക്കൽ തുടങ്ങിയവയാണ് രോഗത്തിനെതിരായ ഏറ്റവും വലിയ സംരക്ഷണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…