ബാങ്കോക്ക്: കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ളതീവ്രശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇതുവരെയും വാക്‌സിന്‍ കണ്ടെത്താനാവാത്തത് ആശങ്ക കൂട്ടുകയാണ്. എന്നാല്‍, തായ്‌ലന്‍ഡില്‍ നിന്ന് ആശ്വാസകരമാകുന്ന ഒരുവാര്‍ത്തയാണ് വരുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ടുവെന്നാണ് തായ്‌ലാന്‍ഡില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോകമെമ്പാടും 100 വാക്‌സിനുകളാണ് ഗവേഷകര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടതാണ് തായ്‌ലാന്‍ഡിന്റെ വാക്‌സിനും.
വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് കുരങ്ങുകളില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. വരുന്ന സെപ്റ്റംബറോടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകുമെന്ന് തായ്‌ലാന്‍ഡ് വിദ്യാഭ്യാസശാസ്ത്ര, ഗവേഷണ വകുപ്പ് മന്ത്രി സുവിത് മേസിന്‍സീ പറഞ്ഞു.
പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ വാക്‌സിന്‍ തയ്യാറാകും. മെഡിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റിലെ നാഷണല്‍ വാക്‌സിന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ചുലാലങ്കോണ്‍ യൂണിവേഴ്‌സിറ്റി വാക്‌സിന്‍ റിസര്‍ച്ച് സെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…