Sunday, December 14, 2025

കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ദില്ലി: കൊറോണ വൈറസ് വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധവും പ്രതികരണവും വിലയിരുത്തുന്നതിനായി രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം.

ഇന്ത്യയിലെ 17 കേന്ദ്രങ്ങളിലായി 18 വയസിന് മുകളിലുള്ള 1600 പേര്‍ പഠനത്തില്‍ പങ്കാളികളാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിശാഖപട്ടണത്തെ ആന്ധ്ര മെഡിക്കല്‍ കോളേജ്, മുംബൈയിലെ സേത്ത് ജിഎസ് മെഡിക്കല്‍ കോളേജ്, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വാക്സിന്‍ നിര്‍മിക്കുന്ന ഏഴ് ആഗോള സ്ഥാപനങ്ങളിലൊന്നായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരണമുണ്ട്. വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.

Related Articles

Latest Articles