ദില്ലി: രാജ്യത്തെ കോവിഡ് വ്യാപനം പ്രതി ദിനം രൂക്ഷമാവുന്നു. ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോളമായി ഉയർന്നു .ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ എണ്ണായിരത്തി മുന്നൂറിലേറെ കേസുകളാണ് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ തുടർച്ചയായി പ്രതിദിനം രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനടുത്തെത്തി . ആന്ധ്രാപ്രദേശിലും കർണാടകത്തിലും സ്ഥിതി അതേപടി ഗുരുതരമായി തുടരുകയാണ് . അതേസമയം ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. ഗുജറാത്തിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.

