Categories: Indiapolitics

കോൺഗ്രസിൽ സകലതും മാറണം,മാറിയേ പറ്റൂ.23 മുതിർന്ന നേതാക്കളുടെ പരാതിക്കത്ത്

ദില്ലി:കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23ഓളം കോണ്‍ഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. 

ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്ന്‌ കത്തില്‍ പറയുന്നു. യുവാക്കള്‍ നരേന്ദ്രമോദിക്ക് വോട്ടുചെയ്യുന്നതും, കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അടിത്തറ നഷ്ടപ്പെടുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി മനസിലാക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ വിമര്‍ശനമുണ്ട്. രണ്ടാഴ്ച മുമ്പാണ് കത്ത് അയച്ചതെന്നാണ് വിവരങ്ങള്‍. പാര്‍ട്ടിക്ക് മുഴുവന്‍സമയ കാര്യക്ഷമമായ നേതൃത്വമുണ്ടാകണമെന്ന് ഇതില്‍ ആവശ്യപ്പെടുന്നുണ്ട്. 

രാജ്യസഭാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ആനന്ദ് ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, വിവേക് തന്‍ക, പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാദ, മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഭൂപേന്ദ്രസിങ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, വിരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാന്‍, പി.ജെ. കുര്യന്‍, അജയ് സിങ്, രേണുക ചൗധരി, മിലിന്ദ് ദേവ്‌റ, മുന്‍ പിസിസി അധ്യക്ഷന്‍മാരായ രാജ് ബബ്ബര്‍, അര്‍വിന്ദര്‍ സിങ് ലവ്‌ലി, കൗള്‍ സിങ് താക്കൂര്‍, ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള അഖിലേഷ് പ്രസാദ് സിങ്, മുന്‍ ഹരിയാന സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, മുന്‍ ഡല്‍ഹി സ്പീക്കര്‍ യോഗനാഥ് ശാസ്ത്രി, മുന്‍ എംപിയായ സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച പ്രമുഖര്‍.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കിനും ദേശീയ അനിവാര്യതയാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായതില്‍ വെച്ച് ഏറ്റവും കടുത്ത സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച കത്തില്‍ വിശദീകരിക്കുന്നുണ്ട്. 

സുരക്ഷിതത്വമില്ലായ്മ, ഭയത്തിന്റെ അന്തരീക്ഷം, ബിജെപിയുടെയും സംഘപരിവാറിന്റെയും വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്ന അജണ്ട, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ പെരുകുന്നത്, മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍, അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍, വിദേശ നയം തുടങ്ങിയ കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രതികരണം നിരാശാജനകമാണ്.

അതിനാല്‍ പാര്‍ട്ടിയുടെ മേല്‍തട്ടുമുതല്‍ കീഴ്ഘടകങ്ങളില്‍ വരെ അടിമുടി മാറ്റമുണ്ടാകണമെന്ന് കത്തില്‍ നിര്‍ദ്ദേശിക്കുന്നു. പാര്‍ട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണം, സംസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്തണം, ബ്ലോക്ക് തലം മുതല്‍ വര്‍ക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

നേതൃത്വത്തിലെ അനിശ്ചിതത്വം, പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്, പാര്‍ട്ടി പ്രവര്‍ത്തകരുടെ ധാര്‍മികത നഷ്ടപ്പെല്‍ എന്നിവ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പ്രവര്‍ത്തക സമിതിക്ക്‌ സാധിച്ചിട്ടില്ലെന്നും ഇതില്‍ കുറ്റപ്പെടുത്തുന്നു. പ്രവര്‍ത്തക സമിതി യോഗങ്ങള്‍ വെറും എപ്പിസോഡുകള്‍ ചടങ്ങ്‌ മാറുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. 

നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിലുള്ള പ്രതികരണം മാത്രമാണ് പ്രവര്‍ത്തക സമിതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതും കുറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരുവര്‍ഷം കഴിഞ്ഞിട്ടും പാര്‍ട്ടിയുടെ പരാജയത്തിനും തകര്‍ച്ചയ്ക്കും കാരണം കണ്ടെത്താന്‍ ആത്മാര്‍ഥമായ ശ്രമം ഉണ്ടായില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

8 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

10 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

10 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

10 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

11 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

11 hours ago