Saturday, December 13, 2025

“ക്ഷേത്രങ്ങളും,കോവിഡ് കാലവും” KHNA സാംസ്കാരിക വെബിനാർ കെ പി ശശികല ടീച്ചർ നയിക്കും

കൊറോണ വൈറസ് ബാധയും,അതിന്റെ നിയന്ത്രണ നടപടികളും കേരളത്തിലെ ക്ഷേത്രങ്ങളെയും,ആധ്യാത്മിക നിലയങ്ങളെയും എങ്ങനെ ബാധിക്കുന്നു,എന്ന വിഷയത്തിന്മേലും,കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തുക്കളും അനധികൃതമായി പാട്ടത്തിന് നൽകുകയും വിൽക്കുകയും ചെയ്യുന്ന ദേവസ്വം അധികാരികളുടെ നടപടികളുമായി ബന്ധപ്പെട്ടും,കേരള ഹിന്ദൂസ്‌ ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ സാംസ്കാരിക വെബ്ബിനാർ നടക്കും.കേരള ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ പരിപാടിയിൽ മുഖ്യ പ്രഭാഷകയായി പങ്കെടുക്കും. സനാതന ധർമ്മ മൂല്യങ്ങൾ,വിശ്വാസങ്ങൾ ആചാരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഹൈന്ദവസമൂഹം നേരിടുന്ന പ്രതിസന്ധിയും, വെല്ലുവിളിയും പരിപാടിയിൽ മുഖ്യ ചർച്ചാവിഷയമാകും.മെയ് 31,ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്നു,KHNA ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles