ദില്ലി : രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങിയതിന്റെ മറവില്‍ ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് . ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകളും ആരംഭിക്കാന്‍ പോകുന്നുവെന്നും അതിലേക്ക് ടിക്കറ്റ് ശരിപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്തുമാണ് തട്ടിപ്പ് നടക്കുന്നത്. ഇതിനകം ഒരുപാട് പേര് തട്ടിപ്പിനിരയായതോടെ പരാതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി.
മുന്‍കൂറായി പലരില്‍ നിന്നും സംഘം പണം തട്ടിയെടുത്തു കഴിഞ്ഞു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സീറ്റ് ഉറപ്പിക്കുന്നതിനായി വന്‍തുകയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.തുടര്‍ന്ന് പണം വാങ്ങി മുങ്ങുകയാണ് പതിവ്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓടിക്കുന്നതിനെപ്പറ്റി ഒരു തീരുമാനവുമായിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. തീരുമാനമാകുമ്പോള്‍ അറിയിക്കുമെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. കോവിഡിന്റെ മറവില്‍ പാവപ്പെട്ടവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന് കാത്തിരിക്കുന്നവരാണ് ഇവരുടെ ചതിയില്‍ വീഴുന്നത്.
യു.എ.ഇയിലെ ചില സംഘവും ട്രാവല്‍ ഏജന്‍സികളുമാണ് തട്ടിപ്പിന് പിന്നിലെന്ന് സൂചന. ഇവര്‍ക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി യാതൊരു ബന്ധവുമില്ല. ഇവര്‍ വിചാരിച്ചാല്‍ ടിക്കറ്റ് ലഭിക്കില്ല. ഇന്ത്യയില്‍ ഇന്ന് മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പുകാര്‍ ആള്‍ക്കാരെ വിശ്വസിപ്പിക്കുന്നത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…