പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് എസ്ഡിപിഐ ഭീകരന്മാർ ക്രൂരമായി ആക്രമിച്ച്,ആശുപത്രിയിൽ ചികിത്സയിലായിരുന്ന,ആർ എസ് എസ് പ്രവർത്തകൻ മരിച്ചു.കഴിഞ്ഞ മാസം 31 നാണു എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ആർഎസ്എസ് -ബി ജെ പി സജീവപ്രവർത്തകനായിരുന്ന, പനമണ്ണ ചക്കിയവിൽ വീട്ടിൽ വിനോദിനെ ആക്രമിച്ച് വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്.തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു വിനോദ്.എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട്-സി പി എം ഗുണ്ടാസംഘങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗത്തും ഇതേ രീതിയിൽ അക്രമം അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണെന്നു പരാതി ഉണ്ടായിട്ടും പോലീസ് നിഷ്ക്രിയമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

