Tuesday, December 23, 2025

ഗർഭിണിയായ അമ്മയ്ക്കും മകനുമെതിരെ വീട്ടിൽ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി; സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി യുവതി

തൃശൂർ : ജില്ലയിൽ മരോട്ടിച്ചാലിൽ സിപിഎം പ്രാദേശിക നേതാക്കൾ ഗർഭിണിക്കും മകനുമെതിരെ വീട്ടിൽ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയതായി പരാതി. മരോട്ടിച്ചാൽ സ്വദേശിനി സജനയാണ് പരാതിക്കാരി. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ എത്തിയ സിപിഎം പ്രാദേശിക നേതാക്കളായ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ബിനോയിയും സിപിഎം ബ്രാഞ്ച് സെക്രട്ടറി ബ്രൈറ്റിനും കൊലവിളി നടത്തിയെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത് .

അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പ്രതികരിച്ചു. പരാതിക്കാരിയുടെ വീട്ടുവളപ്പിലൂടെ വഴി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. കോടതിയുടെ പരിഗണനയിലാണ്.

Related Articles

Latest Articles