തിരുവനന്തപുരം:യു.ഡി.എഫില്‍ നിന്ന് ആരെയും അടർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇടതു മുന്നണിക്ക് രാഷ്ട്രീയ കെട്ടുറപ്പുണ്ട്. കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
ആരെയും ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ല. നയപരമായ പ്രശ്നം കേരള കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

