Featured

ചിന്ത ജെറോമിന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്, നിയമലംഘനം നടത്തി?

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ച സംഭവം വിവാദത്തില്‍. ചിന്ത നിയമലംഘനം നടത്തിയാണ് ഡോക്ടറേറ്റ് നേടിയതെന്ന യൂനസ് ഖാന്‍ എന്ന യുവാവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സര്‍ക്കാര്‍ ശമ്ബളവും ജെ ആര്‍ എഫ്‌ സ്കോളര്‍ഷിപ്പുമുള്‍പ്പെടെ മാസം രണ്ടുലക്ഷം രൂപ വരുമാനത്തോടെ പി എച്ച്‌ ഡി പൂര്‍ത്തിയാക്കിയ അതിശയവ്യക്തിത്വമാണ്, ചിന്തയെന്ന് യുവാവ് തന്റെ ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.പി എച്ച്‌ ഡിയ്ക്ക്‌ ജെ ആര്‍ എഫ്‌ ആനുകൂല്യം ലഭിച്ചിരുന്നു എന്ന ചിന്തയുടെ തന്നെ വെളിപ്പെടുത്തല്‍ അവര്‍ക്ക് വിനയാവുകയാണ്. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന ചിന്ത നിയമപ്രകാരം ജെ ആര്‍ എഫ്‌ സ്റ്റൈപ്പന്റിനു യോഗ്യയല്ലെന്നും സത്യവാങ്ങ്‌മൂലം ലംഘിക്കുകയാണ് ചിന്ത ചെയ്തതെന്നും കുറിപ്പില്‍ ആരോപിക്കുന്നു.

‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്‌ത്രം’ വിഷയത്തിലായിരുന്നു ഗവേഷണം. പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി പി അജയകുമാറിന്റെ മേല്‍നോട്ടത്തില്‍ യുജിസിയുടെ ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പോടെയാണ്‌ ഗവേഷണം നടത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയിട്ടുണ്ട്‌.

വൈറലാകുന്ന കുറിപ്പില്‍ പറയുന്നതിങ്ങനെ:

അപ്പോ ഒരു‌ പ്രശ്നങ്ങമുണ്ടല്ലോ മിസ്‌. ചിന്താ ജെറോം. പി എച്ച്‌ ഡിയ്ക്ക്‌ ജെ ആര്‍ എഫ്‌ ആനുകൂല്യം ലഭിച്ചിരുന്നു എന്നാണു താങ്കള്‍ പറയുന്നത്‌.
യു ജി സിയുടെ ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പ്‌ അഥവാ ജെ ആര്‍ എഫ്‌ സ്റ്റൈപ്പന്റ്‌ കൈപ്പറ്റുമ്ബോള്‍ ‘വരുമാനമുള്ള മറ്റു ജോലികള്‍ ഒന്നും ചെയ്യുന്നില്ല’ എന്നൊരു സത്യവാങ്ങ്‌മൂലം താങ്കള്‍ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്‌. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന താങ്കള്‍ നിയമപ്രകാരം ജെ ആര്‍ എഫ്‌ സ്റ്റൈപ്പന്റിനു യോഗ്യയല്ല. അഥവാ സത്യവാങ്ങ്‌മൂലം ലംഘിച്ചിട്ടുണ്ട്‌. മറ്റൊന്ന് ഫുള്‍ടൈം പി എച്ച്‌ ഡി എടുക്കുന്ന ആള്‍ മറ്റ്‌ ജോലികള്‍ ചെയ്യരുതെന്ന് യു ജി സി നിബന്ധനയുണ്ട്‌. താങ്കള്‍ ഫുള്‍ടൈം പി എച്ച്‌ ഡി എടുത്തു എന്നാണു വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്‌.

പാര്‍ട്ട്‌ ടൈം പി എച്ച്‌ ഡിയ്ക്ക്‌ ജെ ആര്‍ എഫ്‌ ലഭിയ്ക്കുകയുമില്ല. രണ്ടായാലും താങ്കള്‍ നിയമവിരുദ്ധമായ രീതിയിലാണു മാസം 35,000-48,000 രൂപയ്ക്കടുത്ത്‌ യു ജി സിയില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം കൈപ്പറ്റിയിരുന്നത്‌. ഒന്നുകില്‍ താങ്കള്‍ ജോലികള്‍ ഒന്നും ചെയ്തിരുന്നില്ല/ ശമ്ബളം വാങ്ങിയിരുന്നില്ല എന്നു തെളിയിയ്ക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ ലഭിച്ച പി എച്ച്‌ ഡി രാഷ്ട്രീയസ്വാധീനം വഴി കേരളാസര്‍വ്വകാലാശാലയില്‍ നിന്ന് ഒപ്പിച്ചതാണെന്ന് കരുതണം. അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് വരുമാനം കിട്ടിയപ്പോള്‍ പി എച്ച്‌ ഡി പാര്‍ട്ട്‌ ടൈം ആക്കിയെന്നും ജെ ആര്‍ എഫ്‌ നേടിയിരുന്നില്ല എന്നും തെളിയിയ്ക്കണം. ഇതൊന്നുമല്ലെങ്കില്‍ താങ്കളെ സ്പെഷ്യല്‍ സ്റ്റുഡന്റ്‌ ആയി യു ജി സി പരിഗണിച്ച്‌ നിയമങ്ങള്‍ മുഴുവന്‍ ഇളവ്‌ ചെയ്തു എന്ന് കരുതണം. പ്രോട്ടോക്കോള്‍ തെറ്റിച്ച്‌ കോവിഡ്‌ വാക്സിനെടുത്തതുപോലെ നിസ്സാരപ്രശ്നമല്ല. വിശദീകരിച്ചേ മതിയാവൂ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

16 minutes ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

60 minutes ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

1 hour ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

2 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

2 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

2 hours ago