Monday, November 30, 2026

അപകടത്തില്‍ മരിച്ച ഭിക്ഷാടകന്‍റെ കയ്യില്‍ പണമായി ഉണ്ടായിരുന്നത് ഒന്നരലക്ഷം

മുംബൈ: അപകടത്തിൽ മരണപ്പെട്ട ഭിക്ഷാടകന്‍റെ കൈവശം ഒന്നര ലക്ഷം രൂപ പണമായും, 8 .77 ലക്ഷം രൂപ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റും കണ്ടെത്തി.റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ഭിക്ഷാടകന്‍ മരിച്ചത്.

ഗോവാണ്ടി സ്വദേശിയായ ബുർജു ചന്ദ്ര ആസാദ് എന്ന ഭിക്ഷാടകന്റെ കയ്യിൽ നിന്നുമാണ് പണവും, സമ്പാദ്യവും കണ്ടെത്തിയത്. പണം നാണയങ്ങളായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. വളരെ മുഷിഞ്ഞ വസ്ത്രവും ധരിച്ച് തെരുവിൽ ജീവിക്കുന്ന ആളായിരുന്നു ബുർജു എന്ന് പോലീസ് പറയുന്നു.

Related Articles

Latest Articles