Featured

ചിലരുടെയൊക്കെ ഫോൺ ചോർത്താൻ പെഗാസസ് അല്ല അതിലും വലിയ സംവിധാനമുണ്ടെങ്കിൽ അതും ഉപയോഗിക്കും | PEGASUS

പെഗാസസ് മാത്രമല്ല…കിട്ടാവുന്ന എല്ലാ മാർഗങ്ങളും ഉപയോഗിച്ച് നിന്നേയൊക്കേ നിരീഷിക്കും….
അതിന് എൻ്റേ രാജ്യത്തിന് കാരണമുണ്ട്….

ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുതൽ ഇങ്ങോട്ട് ഇന്ത്യവിഭജനവും നേതാജിയുടേ തിരോധാനവും,ഗാന്ധിവധവും, ചൈനയുദ്ധവും താഷ്കൻ്റ് സംഭവ വികാസങ്ങളും കാശ്മീർപ്രശ്നവും ശ്രീലങ്കൻ ആഭ്യന്തരകലാപവും പിന്നേ ചില ഹെലികോപ്ടർ അപകടങ്ങളും എല്ലാം മനസ്സിലുണ്ട്…

ആണൊരുത്തൻ തലയുയർത്തി നിന്നേയൊക്കേ നോക്കാനില്ലാത്തതിൻ്റേ കുറവ് ഈ രാജ്യം കഴിഞ്ഞ അറുപത് വർഷമായി സഹിക്കുന്നുണ്ട്…അങ്ങനോരു പേടിയുണ്ടായാൽ നന്നാവുന്നവന് നന്നാവാനുള്ള അവസാന വിസിലാണ്…
ഈ പെഗാസസ് വിവാദം…ഈ വിവാദം ഒരു ഭരണകൂട സ്പോൺസർഷിപ്പ് ആണെന്ന് കൂടി കരുതിയാൽ നിനക്കൊക്കേ നല്ലത്…നിൻ്റേ പുറകേ ഒരു വേട്ടനായുടേ വരവുണ്ടെന്നുള്ള ഓർമപെടുത്തൽ…

വോട്ടിംഗ് മിഷിനുമായി കബിൽ സിബിൽ കേംബ്രിഡ് അനലിറ്റകയുമായി വിദേശരാജ്യത്ത് കറങ്ങി നടന്നപ്പോഴേ നിന്നെയൊക്കേ നോട്ടമിട്ടതാണ്…പതിനൊന്നു വർഷം ഭരിച്ചിട്ടും റഫേലിൽ ഒരു ചെറുവിരൽ അനക്കാത്തവൻമാർ ചൗക്കിദാർ ചോർ ഹേ എന്ന് നിലവിളിച്ച് നടന്നപ്പോഴേ മനസ്സിൽ കരുതിയതാണ്…

മണിശങ്കർ അയ്യരുടേ പാക് പ്രേമം ധാരധായയായി ഒഴുകിയപ്പോഴേ അടിവരയിട്ടതാണ്…

ഇറ്റലിയിലേ നാനിയും വിദേശ ചികിൽസകളും തുടരേ തുടരേ പ്രത്യഷപെട്ടപ്പൊഴേ ഉറപ്പിച്ചതാണ്…

ഹുറിയത്ത് കോൺഫറൻസിൻ്റേ വാതിലിൽ പെറ്റുകിടക്കുന്ന നിൻ്റേയൊക്കേ രാഷ്ട്രിയ അടിമത്വം കണ്ടപ്പോഴേ കരുതിയതാണ്…

2g 3g സ്പെക്ട്രങ്ങളുടേ കച്ചവടങ്ങളുടേ കണക്കെടുത്തപ്പോഴേ മാറ്റിവെച്ചതാണ് നിനക്കുള്ള വിരുന്ന്…

ഒരിക്കൽ CAA അവശ്യമാണെന്ന് പറഞ്ഞവൻമാർ പിന്നീട് കാണിച്ച തകിടം മറിച്ചിലുകളും സമരാഭാസങ്ങളും കണ്ടപ്പൊഴേ എഴുതി വെച്ചതാണ്…

ഭരണം കിട്ടിയാൽ ആർട്ടിക്കിൾ 370 തിരികേ സ്ഥാപിക്കുമെന്ന് പറയാനുള്ള ധൈര്യത്തിൻ്റേ ഉറവിടം തേടിയിറങ്ങേണ്ട ആവശ്യം നീ തന്നേ വരുത്തിയതാണ്…

ആയുധകച്ചവടങ്ങളിലേ അദൃശ്യ സാന്നിധ്യങ്ങൾ തിരിച്ചറിഞ്ഞപ്പോഴേ നിന്നേയൊക്കേ കുളിപ്പിച്ചു ഇരുത്തിയതാണ്….

ചങ്കിൽ ചൈനയും ചുണ്ടിൽ കഞ്ചാവുമായി നടക്കുന്ന നിയോക്കേ ഉണ്ടാക്കിയ നക്സൽ പ്രസ്ഥാനങ്ങളേ കരുതി വെച്ചിരുന്നതാണ് പണ്ടേ….

കണക്കിൽ പെടാത്ത പണത്തിന് പുറത്ത് കിടന്നുറങ്ങിയവൻമാരേ ഒരു രാത്രികൊണ്ട് ചുരുട്ടിയപ്പോഴേ അറിയാരുന്നു കോഴി കട്ടവൻ തലയിലേ പൂടതപ്പി നടക്കുമെന്ന്…

ആൻ്റി മോഡി കംപയിനുമായി വിദേശരാജ്യങ്ങളിൽ നടന്ന് കറങ്ങിയവൻമാരുടേ ചരിത്രം പരിശോധിച്ചപ്പഴേ കരുതി വെച്ചിരുന്നതാണ് കുട്ട കമത്തുമെന്ന്…

സ്വിസ്ബാങ്കിൻ്റേ സുരക്ഷിതത്വത്തിൽ നാടുവാഴി വാണിരുന്ന പലവൻമാരും കൂട്ടിൽ കയറിയപ്പോഴേ അന്വേഷിച്ചതാണ് പലതും…

ഇന്ത്യൻ കമ്പനികളുടെ അടിവേര് വെട്ടി വിദേശ കോൺട്രാക്ടിലൂടേ കാശ് തട്ടിയവൻമാർ മേക്ക് ഇൻ ഇഡ്യയ്ക്ക് എതിരേ ഇറങ്ങിയപ്പോളേ നമ്പരിട്ട് നിർത്തിയതാണ്….

മതപരിവർത്തകരുടേയും NGO കളുടേയും കൂത്തരങ്ങായ ഒരു രാജ്യം മോദിക്കെതിരേ ഉപവാസ പ്രാർത്ഥനനടത്തിയപ്പോളേ വടി വെട്ടിയതാണ്…

കള്ളപണത്തിൻ്റേയും മയക്കുമരുന്നിൻ്റേയും ഗുണ്ടായിസത്തിൻ്റേയും മറവിൽ ബോളിവുഡ് ഭരിച്ചിരുന്ന പലരും ഇന്ന് വീട്ടിൽ നിന്ന് വെളിയിലിറങ്ങാതേ ആയതിനു കാരണവും താടിയുള്ളവൻ മുണ്ടു മുറുക്കി കുത്തിയപ്പോൾ ആണ്….

നാലാം ലിംഗമാധ്യമങ്ങളും ബർകാദത്തും നീരാറാഡിയയും പാർലമെൻ്റ് ഭരിച്ച കാലത്തേ കലക്കിയതാണ് കാടിവെള്ളം…നിന്നെയൊക്കേ കുടിപ്പിച്ചേ അടങ്ങൂ…

രാജ്യത്തിനകത്തിരുന്ന് തീവ്രവാദികളേ ഊട്ടി മതരാജ്യം ഉണ്ടാക്കാൻ തുടങ്ങിയ സുഡാപ്പി നാറികളുടേ പുറകേ ചാപ്പകുത്തി തുടങ്ങിയ കളി ഇപ്പോഴും തുടരുവാണ്…

രാജ്യതാൽപര്യങ്ങൾക്ക് എതിരായി ടൂൾകിറ്റുമായി വരുന്ന വിദേശ ഏജൻസികളുടേയും ബിബിസിയുടേയും ഉറഞ്ഞുതുള്ളലുകളുടേ പിറകിലാരാണെന്നറിയാനുള്ള കൗതുകവും ലേശം കൂടുതലാണേ…

അങ്ങനേ..അങ്ങനേ…
നീ കളിച്ച പലകളികളും..
ഉഡായിപ്പ് പുന്നപ്ര വയലാർ മുതൽ ഇങ്ങ് കാർഷികസമരം വരേ..
എല്ലാത്തിൻ്റേയും അടുക്കള ചികയാനൊരാളില്ലാഞ്ഞതിൻ്റേ പേരിൽ വിഷമിച്ച ചില ആത്മാക്കളുണ്ട്…
അവരുടേ പെരുങ്കളിയാട്ടം വരാനിരിക്കുന്നതേ ഉള്ളൂ….
കരുതികളിച്ചാൽ നല്ലത്…
അല്ലേൽ
കളസംകീറി കരയ്ക്കടിയും….

ഫാസിസം ഫാസിസം എന്ന് ഇന്നലേവരേ ഇല്ലാത്ത പുലിയേ പറഞ്ഞ് പേടിപ്പിച്ചവൻമാർ…
ഒരു പെഗാസസ് കാട്ടുപൂച്ചയേ കേട്ടപ്പോഴേ മുള്ളി..

അന്ത ഭയം ഇറുക്കത്….

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി | SABARIMALA GOLD SCAM

ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻ‌കൂർ…

10 minutes ago

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രമ്പിന്റെ നീക്കം: ദിവാസ്വപ്നം മാത്രമെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ!! അസംബന്ധമെന്ന് ഡെന്മാർക്ക്

വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…

10 minutes ago

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

50 minutes ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

1 hour ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

2 hours ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

2 hours ago