തിരുവനന്തപുരം:അനിരുദ്ധ് യാത്രയായി.കേവലം മൂന്ന് മാസം പ്രായമുള്ള അനിരുദ്ധ് കഴിഞ്ഞ ദിവസം കോവിഡ് 19 മൂലമാണ് മരണപ്പെട്ടത്. നെടുങ്കാട് പമ്പ് ഹൗസിനു സമീപം താമസിക്കുന്ന ദമ്പതികളുടെ മകനാണ് അനിരുദ്ധ്. ഇവരുടെ ആദ്യ കുട്ടിയാണ് ഈ കുഞ്ഞ്. S A T ആശുപത്രിയിൽ വച്ചാണ് അനിരുദ്ധ് മരണപ്പെട്ടത്.
ഹിന്ദു ആചാരപ്രകാരം മൂന്ന് മാസം പ്രായം ഉള്ളതുകൊണ്ട് മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാറില്ല. വീട്ടിൽ തന്നെ സാധാരണ അടക്കം ചെയ്യുന്നതാണ് പതിവ്. എന്നാൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കണം എന്ന ആഗ്രഹം അവർ പ്രകടിപ്പിച്ചു. പ്രദേശവാസികളും അധികാരികളും ആദ്യം ഒന്ന് മടിച്ചു, കാരണം രോഗം കോവിഡാണല്ലോ…..
ശ്മശാനത്തോ , പള്ളിയിലോ, സ്വകാര്യ പറമ്പിലോ പരിസരവാസികൾക്ക് തടസ്സമില്ലങ്കിൽ സംസ്കരിക്കാം എന്ന തീരുമാനത്തിലെത്തി അധികാരികൾ. പക്ഷെ കോവിഡ് പോസിറ്റീവ് മരണം ആയതിനാൽ തടസ്സം പറഞ്ഞു. ഒടുവിൽ വീടിനകത്ത് സംസ്കരിക്കാൻ തീരുമാനിച്ചു രണ്ടും കൽപ്പിച്ച് മാതാപിതാക്കൾ ആ ദൗത്യം ഏറ്റെടുത്തു. കേരളത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ഒരു പക്ഷേ ആദ്യമായിരിക്കും. ബന്ധപ്പെട്ട അധികാരികളോട് സംസാരിച്ചു, പരിസരവാസികൾ സമ്മതിച്ചു. ഒടുവിൽ ആ പിഞ്ചു കുഞ്ഞിനെ വീടിനകത്തെ മുറിയിൽ തന്നെ സംസ്കരിക്കുകയും ചെയ്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…