ചൈനയ്ക്കെതിരെ അമേരിക്കയടക്കമുള്ള 8 ജനാധിപത്യരാജ്യങ്ങളില്‍ നിന്നുമുള്ള നിയമവിദഗ്ധരുടെ സഖ്യം രൂപീകൃതമാകുന്നു.ആഗോള വ്യാപാരത്തില്‍ ചൈനയ്ക്കുള്ള മുന്‍കൈ അവസാനിപ്പിക്കുക, വിപണിയിലെ ചൈനീസ് സ്വാധീനം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
ഇന്റര്‍ പാര്‍ലമെന്ററി അലയന്‍സ് ഓണ്‍ ചൈന എന്നാണ് സംഘടനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ചൈനയ്ക്കെതിരെ ശീതയുദ്ധത്തിന് കോപ്പ് കൂട്ടുന്ന അമേരിക്ക തന്നെയാണ് ഇതിനു പിറകില്‍ എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.ഹോങ്കോങില്‍ ചൈന ഈയിടെ നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമത്തോടെ ചൈന യുഎസ് ബന്ധം ശക്തമായി ഉലഞ്ഞിരുന്നു.
യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, ബ്രിട്ടീഷ് നിയമജ്ഞന് ലെയിന്‍ ഡങ്കന്‍ സ്മിത്ത്, മുന്‍ ജപ്പാന് പ്രതിരോധമന്ത്രി ഗെന്‍ നാകറ്റാനി തുടങ്ങിയ പ്രമുഖരാണ് ഈ സമാന്തര സഖ്യത്തിന്റെ അമരക്കാര്‍.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശീര്‍വാദത്തോടെ നടക്കുന്നെന്ന് കരുതപ്പെടുന്ന ഈ കൂട്ടായ്മ ആഗോളവിപണിയില്‍ ചൈനയുടെ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ചൈനയുടെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുന്നത് തടയാന്‍ വേണ്ടിത്തന്നെയാണെന്ന് വ്യക്തമാണ്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…