International

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നാണ് സൂചന. ഇസ്രയേലിലേക്കും തിരിച്ചുുമുള്ള എയര്‍ ഫ്രാന്‍സ് വിമാനങ്ങളില്‍ പാകിസ്ഥാനി ജീവനക്കാരെ ഇനി മുതല്‍ അനുവദിക്കില്ല.

നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരെ വിമാനങ്ങളില്‍ ജീവനക്കാരായി നിയമിക്കുന്നതില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഈ തീരുമാനമെന്ന് എയര്‍ ഫ്രാന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎസ് എയര്‍ലൈനായ യുണൈറ്റഡ് എയര്‍ലൈന്‍സും ചെക്ക് എയര്‍ലൈനായ സ്മാര്‍ട് വിങ്സും സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രയേലിന്റെ നിയന്ത്രണങ്ങള്‍ കര്‍ശനമായതിനെത്തുടര്‍ന്ന്, ഇന്തൊനീഷ്യന്‍ പൈലറ്റ് നിയന്ത്രിച്ചിരുന്ന ഒരു ഇത്യോപ്യന്‍ വിമാനത്തിന് കഴിഞ്ഞ ചൊവ്വാഴ്ച യാത്ര വഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. വിമാനം പുറപ്പെട്ട് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഇസ്രയേലിന്റെ ഉത്തരവ് ലഭിച്ചത്. തുടര്‍ന്ന് വിമാനം ആഡിസ് അബബയിലേക്ക് തിരികെപ്പോവുകയും, അവിടെയെത്തി പൈലറ്റിനെ മാറ്റിയ ശേഷം വീണ്ടും ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തൊനീഷ്യയുമായി ഇസ്രയേലിന് നയതന്ത്ര ബന്ധമില്ല.

പാകിസ്ഥാന്‍, ഇറാന്‍, ഒമാന്‍, സൗദി അറേബ്യ, അള്‍ജീരിയ, ടുണീഷ്യ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലെബനന്‍, നൈജര്‍ തുടങ്ങിയ 31 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ഈ പുതിയ നിയന്ത്രണങ്ങള്‍ ബാധിക്കുമെന്നാണ് വിവരം.

Sooryasurendran

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

5 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

18 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

18 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

22 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago