Categories: GeneralIndia

ചൈനവിരുദ്ധ വികാരം മുറുകുന്നു ; 5,000 കോടിയുടെ കരാര്‍ മരവിപ്പിച്ച്‌ മഹാരാഷ്ട്ര

മുംബൈ: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന വിരുദ്ധ വികാരം രാജ്യമാകെ അലയടിക്കുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച 5,000 കോടി രൂപയുടെ മൂന്നു കരാറുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചു. മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളാണ് മരവിപ്പിക്കാന്‍ ഉദ്ധവ് സര്‍ക്കാര്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനം എടുത്തതെന്നു സംസ്ഥാന വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിക്കുന്നതിനു മുന്‍പ് ഒപ്പുവച്ച കരാറുകളാണിത്. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും സുഭാഷ് ദേശായ് പറഞ്ഞു.

പുണെയിലെ തലേഗാവില്‍ ഓട്ടോമൊബീല്‍ പ്ലാന്റ് നിര്‍മാണത്തിനുള്ള 3,770 കോടി രൂപയുടെ കരാറാണ് ഇതില്‍ ഒന്ന്. മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി സിംഗപ്പുര്‍, ദക്ഷിണ കൊറിയ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിലെ കമ്പനികളുമായാണ് കരാറുകള്‍ ഒപ്പുവച്ചിരുന്നത്.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ചൈനയെ രൂക്ഷഭാഷയിലാണു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. വഞ്ചനാ മനോഭാവമാണ് ചൈനയുടേതെന്ന് ഉദ്ധവ് പറഞ്ഞു. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുവെന്നും അതു ബലഹീനതയായി കരുതരുതെന്നും ഉദ്ധവ് പറഞ്ഞു. പ്രധാനമന്ത്രിക്കും സൈന്യത്തിനും വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു.

അതിനിടെ ചൈനീസ് മുതല്‍മുടക്കില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കെതിരെ ഉപയോക്താക്കളില്‍നിന്നു രൂക്ഷപ്രതികരണമാണ് ഉണ്ടാകുന്നത്. പല പ്രമുഖ ആപ്പുകളുടെയും റേറ്റിങ് കുറഞ്ഞു. നിരവധി ആളുകള്‍ ഇത്തരം ആപ്പുകള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് ഇന്റര്‍നെറ്റ് വമ്പന്മാരായ ടെന്‍സെന്റ്, അലിബാബ തുടങ്ങിയ കമ്പനികള്‍ നിക്ഷേപിച്ചിരിക്കുന്ന ആപ്പുകള്‍ക്കെതിരെയാണ് രൂക്ഷപ്രതികരണം. ചൈനീസ് നിര്‍മിത ഫോണുകളും ബഹിഷ്‌കരണ ഭീഷണി നേരിടുന്നുണ്ട്. മാര്‍ച്ച്പാദ അവസാനത്തില്‍ ചൈനീസ് മൊബൈല്‍ കമ്പനികളാണ് ഇന്ത്യന്‍ വിപണിയില്‍ 73 ശതമാനവും വിറ്റഴിഞ്ഞിരിക്കുന്നത്.

admin

Recent Posts

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

2 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

2 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

2 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

2 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

3 hours ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

3 hours ago