marriage
തിരുവനന്തപുരം : ജനത കര്ഫ്യൂവും കൊവിഡ് നിയന്ത്രണങ്ങളും വകവയ്ക്കാതെ വിവാഹം നടത്തിയ വധുവിന്റെ പിതാവിനെ ഉള്പ്പെടെ നാലുപേരെ വട്ടിയൂര്ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്ക്കാവ് പാണങ്കര സ്വദേശി രാമകൃഷ്ണനേയും ഫോട്ടോഗ്രാഫറുള്പ്പെടെ നാലുപേരെയുമാണ് പോലീസ് അറസ്റ്റ് ചെയതത്.
കൂടാതെ,വിവാഹത്തില് പങ്കെടുത്ത അറുപതോളം പേരെ വിവാഹ വീഡിയോകളില് നിന്ന് തിരിച്ചറിഞ്ഞ പൊലീസ് അവരെയും പ്രതികളാക്കിയിട്ടുണ്ട്. വധുവിന്റെ വീട്ടില് ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകള്. ഇത് അവസാനിച്ച ഉടന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ് ആരോഗ്യവകുപ്പ്, നഗരസഭാ ജീവനക്കാര് എന്നിവര് സ്ഥലത്തെത്തി. ദുരന്ത നിവാരണചട്ടപ്രകാരവും നിയവവിരുദ്ധമായി സംഘം ചേര്ന്ന് പൊതുജന ആരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചതുള്പ്പെടെയുള്ള വകുപ്പുകളുമാണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചവര്ക്കും വീട്ടുകാര്ക്കുമെതിരെ ചുമത്തിയത്.
ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…