ചെന്നൈ : അന്തരിച്ച മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുകളുടെ അവകാശിയായ ദീപ വീണ്ടും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു.ജയലളിതയുടെ സ്വത്തുകളുടെ ഒന്നാം നിര അവകാശികള്‍ അവരുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ താന്‍ വീണ്ടും സജീവമാകുമെന്നു ദീപ ജയകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്…
സ്വത്തുകള്‍ വിട്ടു കിട്ടുന്ന മുറയ്ക്ക് പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ദീപ ജയകുമാര്‍ പറഞ്ഞു. കോടതി വിധി അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്ന് ദീപ ജയകുമാര്‍ പറഞ്ഞു. നിലവിലെ നേതൃത്വത്തെ ജനം മടുത്തു,ജയലളിതയുടെ പേരില്‍ നിലവിലെ എഐഎഡിഎംകെ സര്‍ക്കാര്‍ നടത്തുന്നത് അഴിമതിയാണ്. അണ്ണാ ഡിഎംകെയില്‍ നേതൃമാറ്റമുണ്ടാകുമെന്നും ദീപ വ്യക്തമാക്കി. ജയലളിതയുടെ സ്വത്തുകള്‍ അന്യായമായി കൈവശപ്പെടുത്തിയവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകുമെന്നും പറഞ്ഞു. ജയലളിതയുടെ മരണാനന്തരം ദീപ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിച്ചിരുന്നെങ്കിലും അതു കാര്യമായി ഫലം കണ്ടിരുന്നില്ല. എന്നാല്‍ ജയലളിതയുടെ സ്വത്തുകളുടെ അവകാശിയായി മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചതോടെ ഒരു തിരിച്ചുവരവിനുള്ള അവസരമാണ് ദീപയ്ക്ക് ലഭിക്കുന്നത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…