Saturday, May 18, 2024
spot_img

ജയലളിതയ്ക്ക് പിന്‍മുറക്കാരിയായി രാഷ്ട്രീയത്തില്‍ ഇനി ദീപ ജയകുമാര്‍ ?

ചെന്നൈ : അന്തരിച്ച മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയിലേറെ മൂല്യമുള്ള സ്വത്തുകളുടെ അവകാശിയായ ദീപ വീണ്ടും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു.ജയലളിതയുടെ സ്വത്തുകളുടെ ഒന്നാം നിര അവകാശികള്‍ അവരുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ താന്‍ വീണ്ടും സജീവമാകുമെന്നു ദീപ ജയകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്…

സ്വത്തുകള്‍ വിട്ടു കിട്ടുന്ന മുറയ്ക്ക് പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ദീപ ജയകുമാര്‍ പറഞ്ഞു. കോടതി വിധി അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്ന് ദീപ ജയകുമാര്‍ പറഞ്ഞു. നിലവിലെ നേതൃത്വത്തെ ജനം മടുത്തു,ജയലളിതയുടെ പേരില്‍ നിലവിലെ എഐഎഡിഎംകെ സര്‍ക്കാര്‍ നടത്തുന്നത് അഴിമതിയാണ്. അണ്ണാ ഡിഎംകെയില്‍ നേതൃമാറ്റമുണ്ടാകുമെന്നും ദീപ വ്യക്തമാക്കി. ജയലളിതയുടെ സ്വത്തുകള്‍ അന്യായമായി കൈവശപ്പെടുത്തിയവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകുമെന്നും പറഞ്ഞു. ജയലളിതയുടെ മരണാനന്തരം ദീപ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിച്ചിരുന്നെങ്കിലും അതു കാര്യമായി ഫലം കണ്ടിരുന്നില്ല. എന്നാല്‍ ജയലളിതയുടെ സ്വത്തുകളുടെ അവകാശിയായി മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചതോടെ ഒരു തിരിച്ചുവരവിനുള്ള അവസരമാണ് ദീപയ്ക്ക് ലഭിക്കുന്നത്.

Related Articles

Latest Articles