Thursday, December 18, 2025

ജാഗ്രത! ടിക്ക് ടോക് ചൈനീസ് ചാരന്‍ തന്നെ..!

മൊബൈല്‍ ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പായി ചൈനീസ് ആപ്പ് ടിക്‌ടോക് മാറുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഐ ഫോണ്‍ ഉപഭോക്താക്കള്‍ ടൈപ്പ് ചെയ്യുന്നത് എന്താണെന്നുപോലും കണ്ടെത്താന്‍ ടിക്‌ടോക്കിന് സാധിക്കുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ഇക്കാരണത്താല്‍ ടിക്‌ടോക്കിനെ നിരോധിച്ചേക്കുമെന്നാണിപ്പോള്‍ ലഭിക്കുന്ന വിവരം. ഐഫോണ്‍ പുതിയ പതിപ്പ് ഐഒ സ് 14 ബീറ്റ ഉപയോഗിച്ച ഉപഭോക്താക്കളാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ ഫീച്ചറിലെ പിഴവുകളാണെന്നും ആപ്പ് അപ്പ്‌ഡേഷനിലൂടെ പരിഹരിച്ചെന്നുമാണ് ടിക്‌ടോക്കിന്റെ വാദം.

Related Articles

Latest Articles