Wednesday, December 24, 2025

ജിദ്ദയിൽ നിരോധനാജ്ഞ

ജിദ്ദ: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതി​​ന്റെ ഭാഗമായി ജിദ്ദ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഞായറാഴ്​ച മുതല്‍ നഗരത്തിലെ കര്‍ഫ്യു സമയം വൈകുന്നേരം മൂന്നു മുതല്‍ രാവിലെ ആറ് വരെ 15 മണിക്കൂര്‍ ആയിരിക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ചു ജിദ്ദ ഭൂപരിധിയില്‍ പ്രവേശിക്കുന്നതും പു​റത്തേക്ക്​ പോകുന്നതും വിലക്കിയിട്ടുണ്ട്.

രാജ്യമാകെ നേരത്തെ പ്രഖ്യാപിച്ച കര്‍ഫ്യൂ കാലാവധി തീരുന്നത് വരെ പുതിയ സമയം നിലനില്‍ക്കും. നേരത്തെ പ്രഖ്യാപിച്ച ഭക്ഷണം, മെഡിക്കല്‍ തുടങ്ങിയ അടിയന്തിര സര്‍വിസുകളെ കര്‍ഫ്യുവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Latest Articles