Wednesday, December 24, 2025

ജില്ലക്കുള്ളിൽ നാളെ മുതൽ ബസും ഓട്ടോയും ഓടും

തിരുവനന്തപുരം: ജില്ലയ്ക്കകത്ത് ജലഗതാഗതം ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിച്ച് സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗണ്‍ ഇളവുകളുടെ ക്രമീകരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ബസുകളില്‍ 50 ശതമാനം യാത്രക്കാര്‍. നിന്നുള്ള യാത്രയില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴിച്ച്, വാഹന ഗതാഗതത്തിനും സഞ്ചാരത്തിനും തടസമില്ല. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പൊതുഗതാഗതമില്ല.

അല്ലാത്ത യാത്രകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ. പ്രത്യേക പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് മതി. കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവശ്യസര്‍വീസിലുള്ളവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സമയക്രമം ബാധകമല്ല. ഇലക്ട്രീഷ്യന്മാരും ടെക്‌നിഷ്യന്മാരും ട്രേഡ് ലൈസന്‍സ് കോപ്പി കരുതണം.

വിദൂര ജില്ലകളിലേക്കുള്ള യാത്രയ്ക്ക് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ കളക്ടറുടെ ഓഫീസിലോ നിന്ന് അനുമതി വേണം. അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് ബാധകമല്ല. ജോലിക്കായി ദൂരെയുള്ള ജില്ലകളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് പാസ് വേണം.

ലോക്ക്ഡൗണ്‍ മൂലം ഒറ്റപ്പെട്ട വിദ്യാര്‍ത്ഥികളെയും ബന്ധുക്കളെയും കൂട്ടിക്കൊണ്ടുവരാനും വീടുകളിലേക്ക് പോകാനും തൊഴിലിടങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വീടുകളിലേക്ക് പോകാനും അനുവാദം.

കൂടുതല്‍ ആളുകള്‍ കയറാതിരിക്കാന്‍ പൊലീസ് സഹായം തേടും. എന്നാല്‍ ലോക്ക്ഡൗണ്‍ ഇളവിലും സ്വകാര്യ ബസുകള്‍ ഓടില്ല; ഇരട്ടി നിരക്ക് വര്‍ധന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ബസുടമകളുടെ ഈ തീരുമാനം

Related Articles

Latest Articles