Sunday, December 21, 2025

ജില്ലാ കളക്ടർക്ക് കോവിഡ്

ജില്ലാ കളക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. കളക്ടർ രാധാമണിയ്ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കളക്ടറെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച്ച രാവിലെ മുതൽ പനിയും ശരീരവേദനയും അനുഭവപെട്ടിരുന്ന കളക്ടറുടെ കോവിഡ് പരിശോധന ഫലം ഇന്നു രാവിലെയാണു ലഭിച്ചത് . ഇതേ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി നിരവധി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കളക്ടർ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നാകാം രോഗ ബാധയേറ്റതാകാം എന്നാണ് കരുതുന്നത്

Related Articles

Latest Articles