Friday, December 19, 2025

ജീവനക്കാരന് കോവിഡ്, മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

തിരുവനന്തപുരം: മന്ത്രി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദ്ദേശിച്ചു.

Related Articles

Latest Articles