Sunday, December 14, 2025

ടിക് ടോക് താരത്തിൻ്റെ കൊല; അയല്‍വാസി ആരിഫ് മുഹമ്മദ് പിടിയില്‍

ഛണ്ഡീഗഡ്: ടിക് ടോക് താരമായ ശിവാനി ഖുനിയാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ശിവാനിയുടെ അയല്‍വാസി ആരിഫ് മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ശിവാനിയുടെ ഫോണില്‍ നിന്ന് ഇയാള്‍ ശിവാനിയുടെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സന്ദേശങ്ങളും അയച്ചിരുന്നു. ഞായറാഴ്ചയാണ് ശിവാനി ഖുബിയാനെ സ്വന്തം ബ്യൂട്ടി പാര്‍ലറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിനടിയിലെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം ഒളിപ്പിച്ചുവച്ചിരുന്നത്.

ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരമാണ് ശിവാനി. അയല്‍ക്കാരനും സുഹൃത്തുമായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ശിവാനിയെ ശല്യം ചെയ്ത് വരികയായിരുന്നു. ശിവാനിയുടെ കുടുംബം ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Related Articles

Latest Articles