ന്യൂയോർക്ക്: അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കുന്ന ദിവസം ആയ ഓഗസ്റ്റ് 5 ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ ചില പ്രധാന പരസ്യബോർഡുകളിൽ ശ്രീ രാമചന്ദ്രന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല.
പ്രധാന പരസ്യബോർഡുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയോട് ടൈംസ് സ്ക്വയറിൽ ശ്രീരാമ ദേവന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്ന് യുഎസിലെ ഒരുകൂട്ടം മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രദർശനം നിർത്തി വയ്ക്കുന്നത്.
ടൈംസ് സ്ക്വയറിലെ നാസ്ഡാക്കിൽ ഡിജിറ്റൽ പരസ്യ ബോർഡ് കൈകാര്യം ചെയ്യുന്നതും പ്രമുഖ ഡിജിറ്റൽ ബോർഡുകൾ പ്രവർത്തിപ്പിക്കുന്നതുമായ പരസ്യ കമ്പനിയായ ‘ബ്രാൻഡഡ് സിറ്റീസിൽ ആണ് യുഎസ്എയിലെ മുസ്ലീം സംഘടനകൾ പരാതിയുമായി എത്തിയത്. ടൈംസ് സ്ക്വയറിലെ പരസ്യബോർഡുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പ്രദർശിപ്പിക്കാൻ പറ്റില്ല എന്നാണ് മുസ്ലിം സംഘടനകൾ വാദിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എക്സ്റ്റീരിയർ ഡിസ്പ്ലേകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഭീമാകാരമായ നാസ്ഡാക്ക് സ്ക്രീനും 17,000 ചതുരശ്രയടി റാപ് റൗണ്ട് എൽഇഡി ഡിസ്പ്ലേ സ്ക്രീനും ഈ അവസരത്തിൽ ഒഴിവാക്കപ്പെടുന്ന പ്രമുഖ പരസ്യബോർഡുകളിൽ ഉൾപ്പെടുന്നു.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…