തിരുവനന്തപുരം : ട്രഷറി തട്ടിപ്പുകള് കേരളത്തില് തുടര്ക്കഥയാവുന്ന സാഹചര്യത്തില് ധനകാര്യമന്ത്രിയോട് പ്രസക്തമായ ഒരുപിടി ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്. ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കുള്പ്പെടെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില് സൂക്ഷിച്ചിരുന്ന തുകയില് നിന്നും രണ്ട് കോടി രൂപ സിപിഎം അനുഭാവിയായ നേതാവും സീനിയര് ട്രഷററുമായ എആര്ബിജുലാല് തട്ടിയെടുത്ത സംഭവത്തില് നേരത്തെ പ്രതികരണവുമായി എത്തിയതിന് പിന്നാലെയാണ് ധനകാര്യമന്ത്രിയോട് ചോദ്യങ്ങളുമായി സുരേന്ദ്രന് എത്തിയിരിക്കുന്നത്.
രാജ്യത്തെ പൗരന്മാര് എല്ലാ കാലത്തും ഏറ്റവും കൂടുതല് വിശ്വസിച്ചിരുന്നത് ട്രഷറികളെയാണെന്നും പൊതുമേഖലാ ബാങ്കുകളിലടക്കം തട്ടിപ്പുകള് നടക്കുമ്പോള് രാജ്യത്തെ ട്രഷറികള് പൊതുവെ സുരക്ഷിതമായിരുന്നുവെന്നും സുരേന്ദ്രന് പറയുന്നു. എന്നാല് രണ്ടുകോടി രൂപ ട്രഷറിയില് നിന്ന് ഒരു സി. പി. എം അനുകൂല സര്വ്വീസ് സംഘടനാ നേതാവ് തട്ടിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും ഇതിനൊന്നും ഒരു കണക്കും ഇല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
ട്രഷറി ഇടപാടുകള് പരിശോധിക്കാന് ഒരു സംവിധാനവും നമ്മുടെ സംസ്ഥാനത്തില്ലേ? ഓരോ മാസവും നിക്ഷേപിക്കപ്പെട്ട തുകയും പിന്വലിച്ച തുകയും ടാലി ആവുന്നുണ്ടോ എന്നറിയാന് എന്തു വലിയ സാങ്കേതികവിദ്യയാണ് വേണ്ടത്? കമ്പ്യൂട്ടര് സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്തും മാന്വല് ആയി ഇതെല്ലാം ഭംഗിയായി നടന്നിരുന്നില്ലേ? ഈ കാര്യത്തില് ധനമന്ത്രി തോമസ് ഐസക്കിന് എന്താണ് പറയാനുള്ളത്? എന്നും അദ്ദേഹം ചോദിക്കുന്നു. കൂടാതെ ഒരുപാട് ചോദ്യങ്ങള്ക്ക് വരുംദിവസങ്ങളില് തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരുമെന്നും സുരേന്ദ്രന് പറഞ്ഞു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…