കണ്ണൂര്: കൊവിഡിൻ്റെ പശ്ചാത്തലത്തില് സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലറ്റുകള് അടച്ചതോടെ ഡോക്ടര്മാരുടെ കുറിപ്പടിയില് മദ്യം നല്കാനുള്ള സര്ക്കാര് തീരുമാനത്തിൽ പ്രതിഷേധം. സംസ്ഥാനത്ത് കെ.ജി.എം.ഒഎയുടെ നേതൃത്വത്തില് ഡോക്ടര്മാര് കറുത്ത ബാഡ്ജ് അണിഞ്ഞ് നടത്തുന്ന കരിദിന പ്രതിഷേധം മലബാറിലും സജീവമായി തുടരുന്നു. സാമൂഹ്യ അകലത്തെ കുറിച്ച് ജനങ്ങളോട് പറയുകയും സര്ക്കാര് തന്നെ അതിനുള്ള അവസരം ഒരുക്കുകയുമാണെന്ന് കെ.ജി.എം.ഒ.എ ജില്ലാ നേതൃത്വം ആരോപിക്കുന്നു.
സര്ക്കാര് തീരുമാനത്തോടെ മദ്യപാനികള് കൂട്ടത്തോടെ ആശുപത്രിയുടെ വരാന്തയില് നിരങ്ങാന് ഇടയാക്കും. ഇവിടെ നിന്നും ഡോക്ടര്മാരെ ശല്യം ചെയ്ത് സര്ട്ടിഫിക്കറ്റ് വാങ്ങി എക്സൈസ് ഓഫീസിലേക്ക് ഓടും.ഇവിടെ നിന്ന് ബിവറേജിലേക്ക് ഓടും. കൊറോണ കാലത്താണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് ചോദ്യം. ചെറിയ അസുഖമുള്ളവര് പോലും ആശുപത്രിയിലേക്ക് വരരുതെന്ന് പറയുമ്പോള് ഇതോടൊപ്പം ഒ.പി സമയവും കൂട്ടി ആറുമണിവരെയാക്കി. കാസര്കോട് ജനറല് ആശുപത്രി സൂപ്രണ്ടിനെ കോഴിക്കോടേക്കും കോഴിക്കോട്ടെ ഡെപ്യൂട്ടി സൂപ്രണ്ടിനെ കാസര്കോട്ടേക്കും മാറ്റി. ഇതിലും പ്രതിഷേധമുണ്ട്. ഫീല്ഡ് വിസിറ്റ് ചെയ്യേണ്ട ഡോക്ടര്മാരെയാണ് ഈവിധം ഉപദ്രവിക്കുന്നതെന്നും ആത്മവിശ്വാസം തകര്ക്കുന്നതായും നേതാക്കള് പറയുന്നു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…