ദില്ലി: ജപ്പാനില്‍ നിന്നുള്ള അതിനൂതനമായ ഉപകരണം ഉപയോഗിച്ച് ഡല്‍ഹിയില്‍ അണുനശീകരണം തുടങ്ങി.കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഹോട്ട്‌സ്‌പോട്ടായ ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഷീല്‍ഡിന്റെ ഭാഗമായി ഹൈറിസ്‌ക്കായി പ്രഖ്യാപിച്ച റെഡ്, ഓറഞ്ച് സോണുകളിലാണ് സാനിറ്റൈസേഷന്‍ നടത്തുന്നത്. വിപുലമായ രീതിയില്‍ അണുനശീകരണ ജോലികള്‍ ആരംഭിച്ചു.
ജപ്പാനില്‍ നിന്നുള്ള അതിനൂതനമായ പത്ത് ഉപരണങ്ങളും മറ്റ് 60 മെഷീനുകളും ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത് എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വീറ്റ് ചെയ്തു.ആവശ്യത്തിന് അനുസൃതമായി ഉപകരണത്തിന് നീളം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാന്‍ കഴിയും. അതുകൊണ്ട് തന്നെ ഇടുങ്ങിയ വഴികളിലും അണുനശീകരണം നടത്തുന്നതിന് ഇത് സഹായകമാകും .

