തമിഴ്നാട് : തമിഴ്നാട്ടില്‍ എട്ടുപേര്‍ക്കുകൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇതോടെ 50 ആയെന്നു ആരോഗ്യമന്ത്രി സി.വിജയ ഭാസ്കര്‍ അറിയിച്ചു. തായ്ലന്ഡില് നിന്നെത്തിയ രണ്ടുപേരോട് അടുത്തിടപഴകിയ എട്ടുപേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരും ഐആര്‍ടി പെരുംതുറൈ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

