ചെന്നൈ: മലയാളികള്‍ സഞ്ചരിച്ച ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്ക് സഞ്ചരിച്ച മിനി ബസാണ് തമിഴ്നാട്ടിലെ കാരൂരില്‍ അപകടത്തിപ്പെട്ടത്. ബസില്‍ നാല് പേരുണ്ടായിരുന്നു എന്നാണ് വിവരം. എതിര്‍ദിശയില്‍ വന്ന ലോറിയുമായി കാരൂരില്‍ വച്ച് ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന നാല് പേരും നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്.

