Categories: India

തമിഴ്‌നാട്ടിലെ ഏഴു ഭീകരവാദികൾ, എൻ ഐ എ പട്ടികയിൽ

ചെന്നൈ: തമിഴ്നാട്ടിലെ ഏഴ് മതതീവ്രവാദികൾ കൂടി ദേശീയ അന്വേഷണ എജന്‍സി(എന്‍.ഐ.എ.)യുടെ പിടികിട്ടാപ്പുള്ളി പട്ടികയില്‍. തമിഴ്നാട് പോലീസ് വര്‍ഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീനും മറ്റ് ആറു പേരുമാണ് എന്‍.ഐ.എ.യുടെ പട്ടികയിലുള്ളത്.

ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്.)മായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതും തമിഴ്നാട്ടില്‍നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതുമാണ് ഫക്രുദ്ദീന്റെ പേരിലുള്ള കുറ്റം. കടലൂര്‍ സ്വദേശിയായ ഫക്രുദ്ദീന്‍ 2013-ല്‍ സിങ്കപ്പൂരില്‍ ജോലി ചെയ്യവേയാണ് ഐ.എസില്‍ ആകൃഷ്ടനാകുന്നത്. തുടര്‍ന്ന് സിറിയയിലേക്ക് പോകുകയും ഐ.എസില്‍ ചേരുകയും 2016 വരെ അവിടെ പ്രവര്‍ത്തിക്കുകയുംചെയ്തു. ഐ.എസില്‍ ചേര്‍ന്നതായും അതിലേക്ക് യുവാക്കളെ റിക്രൂട്ടുചെയ്തതായും അറിഞ്ഞതോടെ 2017-ല്‍ തമിഴ്നാട് ഫക്രുദ്ദീന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇയാളെ അറസ്റ്റുചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല.

2017-ല്‍ തഞ്ചാവൂരിലെ പി.എം.കെ. നേതാവ് വി. രാമലിംഗത്തെ കൊലചെയ്ത കേസില്‍ പ്രതികളായ എം. റഹ്മാന്‍ സാദിക്ക് (39), മുഹമ്മദ് അലി ജിന്ന (34), അബ്ദുള്‍ മജീദ് (37), ബുര്‍ക്കനുദ്ദീന്‍ (28), ഷാഹുല്‍ ഹമീദ് (27), നൗഫല്‍ ഹസ്സന്‍( 28) എന്നിവരാണ് എന്‍.ഐ.എ.യുടെ പട്ടികയിലുളള മറ്റുള്ളവര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആറുപേരും.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

6 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

6 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

6 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

7 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

7 hours ago