Monday, December 22, 2025

തലസ്ഥാനത്ത് അതീവ ഗുരുതര സ്ഥിതി. ആദ്യമായി നാനൂറ് കടന്ന് കോവിഡ് ബാധിതർ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്. ജില്ലയിൽ ഇന്ന് 485 പേർക്ക് രോഗം ബാധിച്ചു. അതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവർത്തകർക്കും രോഗം. ഇന്ന് 787 പേർക്ക് ഇവിടെ രോഗം ഭേദമായി.

ട്രിപ്പിൾ ലോക്ക്ഡൌൺ നിലനിൽക്കുന്ന അഞ്ചുതെങ്ങിൽ ഇന്നും പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ചുതെങ്ങിൽ നടന്ന ടെസ്റ്റിൽ 476 ൽ 125 പേർക്ക് കൂടി പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തേ ടെസ്റ്റുകൾ കുറവാണെന്ന് ആക്ഷേപമുണ്ടായിരുന്ന അഞ്ചുതെങ്ങ് മേഖലയിൽ കൂടുതൽ പേരെ പരിശോധിച്ചപ്പോഴാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 444 പേരെ പരിശോധിച്ചതിൽ 104 പേരും പോസിറ്റീവായിരുന്നു.

Related Articles

Latest Articles