Categories: Covid 19Kerala

തലസ്ഥാനത്ത് അതീവ ഗുരുതര സ്ഥിതി തുടരുന്നു. കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. 95ശതമാനവും സമ്പര്‍ക്കരോഗികൾ.

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. 434 പേര്‍ക്കാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. രണ്ട് ജില്ലകളിലും 202 പേര്‍ക്ക് വീതം പുതുതായി രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 115 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 98 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ 75 പേര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം-74, ആലപ്പുഴ-72, കോട്ടയം-53, ഇടുക്കി-31, കണ്ണൂര്‍, വയനാട്-27 എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്.

തിരുവനന്തപുരം ജില്ലയിലെ 428 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആശങ്കയുണര്‍ത്തുന്നു. മലപ്പുറം ജില്ലയില്‍ 180 പേര്‍ക്കും പാലക്കാട് 159 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 109 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോഴിക്കോട് ജില്ലയിലെ 83 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 73 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും കൊല്ലം ജില്ലയിലെ 64 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 59 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 44 പേര്‍ക്കും കോട്ടയം ജില്ലയിലെ 43 പേര്‍ക്കും വയനാട് ജില്ലയിലെ 27 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 21 പേര്‍ക്കും ഇടുക്കി ജില്ലയിലെ 19 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ 2 വീതവും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

admin

Recent Posts

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

2 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

2 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

2 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

2 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

3 hours ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

3 hours ago