Tuesday, December 23, 2025

തലസ്ഥാനത്ത് പൊലീസുകാരും നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 42 പൊലീസുകാര്‍ ഹോം ക്വാറന്റൈനില്‍. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരികരിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണം. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മലപ്പുറം സ്വദേശിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഇത് വരെ 6 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ ഇപ്പോള്‍ 11,024 പേരാണ് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളത്.ആസ്പത്രികളില്‍ ഇന്ന് രോഗ ലക്ഷണങ്ങളുമായി 13 പേരെ കൂടി പ്രവേശിപ്പിച്ചു.

Related Articles

Latest Articles