തിരുവനന്തപുരം:സമൂഹ വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.
നഗരസഭാ പരിധിയിലെ പാളയം, ചാല തുടങ്ങി മാര്‍ക്കറ്റുകളിലും ആളുകള്‍ കൂടുതലായി വന്നുപോകുന്ന പ്രധാന വ്യാപാര കേന്ദ്രങ്ങളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് അമ്പത് ശതമാനമായി കുറയ്ക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഈ കേന്ദ്രങ്ങളിലെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
നഗരത്തിലെ മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും തീരുമാനം ബാധകമാണ്. എല്ലാ കടകളിലും കൈകഴുകല്‍ കേന്ദ്രവും സാനിറ്റൈസറും നിര്‍ബന്ധമായും ക്രമീകരിക്കണം. ശാരീരിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ കടകള്‍ അടച്ച് പൂട്ടുകയും താല്‍ക്കാലികമായി ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളുണ്ടാവും.
ഉയര്‍ന്ന രോഗ നിരക്കുള്ള തമിഴ്നാട്ടിലുള്‍പ്പെടെ മത്സ്യബന്ധനത്തിനായി തൊഴിലാളികള്‍ പോകുന്ന തീരദേശമേഖലകളില്‍ നിരീക്ഷണം ശക്തമാക്കും. നഗരസഭയില്‍ നിലവിലുള്ള 31 ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റയിന്‍ സെന്ററുകള്‍ക്ക് പുറമേ തീരദേശ മേഖലയായ വിഴിഞ്ഞം, പൂന്തുറ, ശംഖുമുഖം, ആറ്റിപ്ര, കഴക്കൂട്ടം എന്നീ ഹെല്‍ത്ത് സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് പുതുതായി അഞ്ച് ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റയിന്‍ സെന്ററുകള്‍ കൂടി നഗരസഭ ആരംഭിക്കും.
കല്യാണം, മരണം, തുടങ്ങിയ പൊതുപരിപാടികളില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നാല്‍ പോലീസ് സഹായത്തോടെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. നഗരസഭ ഓഫീസിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ഇതിനു പുറമേ മേയറുടെ പരാതിപരിഹാരസെല്ലിന്റെ ഭാഗമായി ഓണ്‍ലൈനായി complaints.tmc@gmail.com എന്ന ഇ മെയിലിലേക്കും smarttvm.corporationoftrivandrum.in എന്ന വെബ്സൈറ്റിലേക്കോ 8590036770 എന്ന വാട്സ് ആപ്പ് നമ്പരിലേക്കോ പരാതികളും ഡോക്യുമെന്റായി അപേക്ഷകളും സമര്‍പ്പിക്കാവുന്നതാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…