ദില്ലി: തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് ലീസിന് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിനാണ് 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളം ലീസിന് നൽകുക.
വിമാനത്താവളത്തിന്റെ നടത്തിപ്പ് ,വികസനം, നവീകരണം തുടങ്ങിയവ ആകും അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കുക. നഷ്ടത്തിൽ കിടക്കുന്ന വിമാനത്താവളത്തെ ഉത്തേജിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് കേന്ദ്രസർക്കാർ തീരുമാനം.

