തിരുവനന്തപുരം: ബാറുകളിലൂടെയുളള മദ്യവിൽപ്പന തിരുവോണദിവസം ഉണ്ടാകില്ല. ബെവ്‌കോ, കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് നേരത്തേ അവധി പ്രഖ്യാപിച്ചതിനാൽ 31-ന് ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞവർഷം മുതൽ മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് തിരുവോണദിവസം സർക്കാർ അവധി നൽകിയിരുന്നു. അതേസമയം ഈ വർഷം അത് ബാറുകൾക്കുകൂടി ബാധകമാക്കുകയാണ്.
കഴിഞ്ഞവർഷം ബാറുകൾ തുറക്കാൻ അനുവദിച്ചത് നിരവധി വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബാറുകൾക്ക് ഓണക്കച്ചവടം നടത്താൻ വേണ്ടിയാണ് ബിവറേജസ് അടച്ചതെന്നായിരുന്നു വിമർശനം.
കോവിഡ് പശ്ചാത്തലത്തിൽ ബാറുകൾ മാത്രം തുറന്നാൽ തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മദ്യവിൽപ്പന തിരുവോണദിവസം വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇന്ന് കഴിഞ്ഞാൽ ഇനി വ്യാഴാഴ്ച ആണ് മദ്യശാലകൾ തുറക്കുക. തിങ്കളാഴ്ച തിരുവോണം അവധിയും സെപ്റ്റംബർ ഒന്നായ ചൊവ്വാഴ്ച ഡ്രൈ ഡേയും, രണ്ടിന് ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…