കട്ടപ്പന :വ്യാപാരസ്ഥാപനങ്ങളില്‍ കൃത്രിമ വിലക്കയറ്റം എന്ന പരാതിയെ തുടർന്ന് പൊതുവിതരണ വകുപ്പും പോലീസ് വിജിലന്‍സ് സംഘവും പരിശോധന നടത്തി. അമിതവില ഈടാക്കിയ ആറ് വ്യാപാരികള്‍ക്കെതിരേ താലൂക്ക് സപ്ലൈ ഓഫീസര്‍ കേസെടുത്തു. വിലവിവരപ്പട്ടിക പ്രസിദ്ധിക്കാതെയുള്ള കച്ചവടം ആയത്കൊണ്ടാണ് കേസ് എടുത്തത്.
തൊടുപുഴയില്‍നിന്നുള്ള പോലീസ് വിജിലന്‍സ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.സദന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ ഷാജി, എ.എസ്.ഐ. ബിജു കുര്യന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

