കൊല്ലം: കൊല്ലം അഞ്ചലില് ദമ്പതിമാരുടെ ദുരൂഹ മരണം. അഞ്ചല് ഇടമുളയ്ക്കലില് ഭാര്യയേയും ഭര്ത്താവിനേയും വാടക വീട്ടില് മരിച്ചനിലയില് കണ്ടെത്തി. ഭാര്യയെ കൊന്നശേഷം ഭര്ത്താവ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
ഇടമുളയ്ക്കല് സ്വദേശി സുനില് ഭാര്യ സുജിനി എന്നിവരാണ് മരിച്ചത്. പുലര്ച്ചെ അഞ്ചുമണിയോടെ സുനില് അമ്മയെ വിളിച്ച് തനിക്ക് സുഖമില്ലെന്നും അത്യാവശ്യമായി വീട്ടിലെത്തണമെന്നും പറഞ്ഞു അവര് വിളിച്ചറിയിച്ചതിനെത്തുടര്ന്ന് സുജിനിയുടെ അച്ഛന് സുനിലിന്റെ വാടക വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്.
പലതവണ വിളിച്ചിട്ടും കതക് തുറക്കാത്തതിനാല് ജനല് വെട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് സുനില് തൂങ്ങി നില്ക്കുന്നത് കണ്ടത്. സുജിനി നിലത്ത് കിടക്കുന്നതും കണ്ടു.
ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് ആ സമയത്ത് മുലപ്പാല് കുടിക്കുകയായിരുന്നുവെന്ന് സുജിനിയുടെ അച്ഛന് പറയുന്നു. സുജിനിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം സുനില് തൂങ്ങിമരിച്ചെന്നാണ് കരുതുന്നത്. പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹങ്ങള് ബന്ധുക്കള്ക്ക് വിട്ടുകൊടുത്തു. മരണ കാരണം കണ്ടെത്താനായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…