Sunday, December 14, 2025

ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചു???..ആഹ്ളാദപ്രകടനങ്ങൾ തകൃതി

ഇസ്ലാമാബാദ്: കൊടും ഭീകരനായ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍  മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വാര്‍ത്ത പുറത്തുവന്നതും ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് പോസ്റ്റുകള്‍ നിറയുകയാണ്. ഒരു കാര്യത്തിനെങ്കിലും കൊറോണയ്ക്കു സല്യൂട്ട് അടിക്കുകയാണെന്ന് ഭൂരിപക്ഷം ആള്‍ക്കാരും കമന്റ് ചെയ്തു.  

കൊടുംഭീകരനും മുംബൈ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായി ദാവൂദ് ഇബ്രഹിമിനും ഭാര്യ സുബീന സറീന്‍ എന്ന മെഹ്ജാബീന്‍ ഷെയ്ഖിനും കോവിഡ് രോഗം സ്ഥിരീകരിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക്കിസ്ഥാനിനെ സൈനിക  ആശുപത്രിയിലാണ് ഇവരെ ചികിത്സിക്കുന്നത്. പാക് അധികൃതരെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ദാവൂദിന്റെ സ്റ്റാഫുകളോടും സുരക്ഷ ഉദ്യോഗസ്ഥരോടും ക്വാറൈന്റിനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. പാക് ചാര സംഘടന ഐഎസ്ഐയുടെ അധ്യക്ഷന്‍ തന്നെയാണ് ദാവൂദും ഭാര്യയും സൈനിക ആശുപത്രിയില്‍ ഉണ്ടെന്ന് വ്യക്തമാക്കിയത്. ഇതോടെ, ലോകരാജ്യങ്ങള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കൊടുംഭീകരന്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ അവരുടെ മണ്ണില്‍ സൈ്വര്യ വിഹാരം നടത്തുകയാണെന്നും ഒരിക്കല്‍ കൂടി വ്യക്തമായിരുന്നു.  

മഹാരാഷ്ട്രയിലെ ദോങ്ക് രിയില്‍ ജനിച്ച ദാവൂദ് ഇപ്പോള്‍ കറാച്ചിയിലാണ് ഉള്ളതെന്ന് ഇന്ത്യ നേരത്തെ പലതവണ പറഞ്ഞപ്പോഴും പാക്കിസ്ഥാന്‍ അതു നിഷേധിക്കുകയായിരുന്നു. 1993 ലെ ബോംബെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഇന്റര്‍ പോള്‍ നിരവധി നോട്ടീസ് നല്‍കിയിട്ടുണ്ട്. മുംബൈയില്‍ സ്ഥാപിതമായ അധോലോക സംഘമായ ഡി കമ്പനിയുടെ നേതാവായിരുന്നു ദാവൂദ് ഇബ്രാഹിം. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ദാവൂദ് ഇപ്പോള്‍ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡില്‍ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

Related Articles

Latest Articles