delhi-news-live-restaurants-bars-to-remain-shut-from-tomorrow-home-delivery-allowed
ദില്ലി: ദില്ലി സര്ക്കാരിന്റെ മദ്യം വാങ്ങാനുള്ള ഇ- ടോക്കണ് വെബ്സെറ്റില് സെര്വര് തകരാര്. മദ്യശാലകളിലെ തിരക്ക് കുറക്കാനായാണ് ഡല്ഹി സര്ക്കാര് ഇ-ടോക്കണ് അവതരിപ്പിച്ചത്. ഇന്നലെയായിരുന്നു www.qtoken.in എന്ന വെബ്സെറ്റില് ഇ- ടോക്കണെടുക്കുന്നത് ആരംഭിച്ചത്.
എന്നാല് രാത്രി തന്നെ വെബ്സെറ്റ് പല ആളുകള്ക്കും പണി കൊടുത്തു. ഇന്ന് രാവിലെയും അതേ സാഹചര്യം തുടരുന്നുവെന്നാണ് റിപ്പോര്ട്ട്. ഒരുപാട് ആളുകള് ഒരേ സമയം ഉപയോഗിക്കാന് താത്പര്യപ്പെട്ടതിനാലാണ് തകരാറുണ്ടാകാന് കാരണമെന്ന് അധികൃതര് അറിയിച്ചു.
തിങ്കളാഴ്ചയാണ് മദ്യശാലകള് ഡല്ഹിയില് വീണ്ടും തുറന്നത്. സാമൂഹിക അകലമോ മറ്റ് സര്ക്കാര് നിര്ദേശങ്ങളോ പാലിക്കാതെയാണ് ആളുകള് വരി നില്ക്കുന്നത്. അതിനാല് പല സ്ഥലങ്ങളിലും പൊലീസിന് ലാത്തിച്ചാര്ജ് നടത്തേണ്ടി വന്നു. കൂടാതെ ചില സ്ഥലങ്ങളില് കടകള് അടപ്പിച്ചു.
ചൊവ്വാഴ്ച മദ്യവില്പ്പനയില് സര്ക്കാര് റെക്കോര്ഡിട്ടു. 7.65 കോടി രൂപയുടെ മദ്യമാണ് അന്ന് വിറ്റുപോയതെന്ന് എക്സൈസ് വകുപ്പ് അധികൃതര്.തിരക്ക് കുറയ്ക്കാന് മദ്യശാലകളുടെ പ്രവര്ത്തനസമയം നീട്ടണമെന്ന് ഡല്ഹി പൊലീസ് സര്ക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…