Tuesday, October 6, 2026

ദില്ലിയില്‍ കുടിയന്മാരെ ഹൈ ടെക് ആക്കി, പിന്നെ സംഭവിച്ചത് ഇങ്ങനെ…

ദില്ലി: ദില്ലി സര്‍ക്കാരിന്റെ മദ്യം വാങ്ങാനുള്ള ഇ- ടോക്കണ്‍ വെബ്സെറ്റില്‍ സെര്‍വര്‍ തകരാര്‍. മദ്യശാലകളിലെ തിരക്ക് കുറക്കാനായാണ് ഡല്‍ഹി സര്‍ക്കാര്‍ ഇ-ടോക്കണ്‍ അവതരിപ്പിച്ചത്. ഇന്നലെയായിരുന്നു www.qtoken.in എന്ന വെബ്സെറ്റില്‍ ഇ- ടോക്കണെടുക്കുന്നത് ആരംഭിച്ചത്.

എന്നാല്‍ രാത്രി തന്നെ വെബ്സെറ്റ് പല ആളുകള്‍ക്കും പണി കൊടുത്തു. ഇന്ന് രാവിലെയും അതേ സാഹചര്യം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരുപാട് ആളുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ താത്പര്യപ്പെട്ടതിനാലാണ് തകരാറുണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ചയാണ് മദ്യശാലകള്‍ ഡല്‍ഹിയില്‍ വീണ്ടും തുറന്നത്. സാമൂഹിക അകലമോ മറ്റ് സര്‍ക്കാര്‍ നിര്‍ദേശങ്ങളോ പാലിക്കാതെയാണ് ആളുകള്‍ വരി നില്‍ക്കുന്നത്. അതിനാല്‍ പല സ്ഥലങ്ങളിലും പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. കൂടാതെ ചില സ്ഥലങ്ങളില്‍ കടകള്‍ അടപ്പിച്ചു.

ചൊവ്വാഴ്ച മദ്യവില്‍പ്പനയില്‍ സര്‍ക്കാര്‍ റെക്കോര്‍ഡിട്ടു. 7.65 കോടി രൂപയുടെ മദ്യമാണ് അന്ന് വിറ്റുപോയതെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍.തിരക്ക് കുറയ്ക്കാന്‍ മദ്യശാലകളുടെ പ്രവര്‍ത്തനസമയം നീട്ടണമെന്ന് ഡല്‍ഹി പൊലീസ് സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Related Articles

Latest Articles