മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ചേരിയായ മുംബൈ ധാരാവിയില്‍ കോവിഡ് പടർന്നത് കേരളത്തിൽ നിന്നെത്തിയ മലയാളിയിൽ നിന്നാണെന്ന് മുംബൈ പൊലീസ്. കോവിഡ് മൂലം മരിച്ച 56 വയസുകാരന് വൈറസ് ബാധിതനായത് കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്.
തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ ചില മലയാളികള്‍ മുംബൈയില്‍ എത്തിയ ശേഷമാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മുംബൈയില്‍ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്. മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് ഇതില്‍ പത്തുപേര്‍ കഴിഞ്ഞത്. ഇവരില്‍ നാലുപേര്‍ മലയാളികളാണ്. ഇവിടെ വച്ചുള്ള സമ്പര്‍ക്കത്തിലൂടായാവാം രോഗം പകര്‍ന്നതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ധാരാവിയില്‍ എത്ര മലയാളികള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. മലയാളികള്‍ ധാരാവിയില്‍ എത്തിയത് എന്തിനാണെന്ന് അന്വേഷിക്കുമെന്നും ഇവര്‍ കേരളത്തിലെ ഏത് ജില്ലയിലേക്ക് പോയതെന്ന് അറിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…