കായകുളം: കായകുളം പൊലീസ് സ്റ്റേഷനിലെ ക്യാൻന്റിൻ പൂട്ടിക്കാനെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മില്‍ കയ്യാംകളി. കായകുളം പൊലീസ് സ്റ്റേഷനിലെ ക്യാൻന്റിനിലാണ് സംഭവം.
ഉദ്യോഗസ്ഥര്‍ ക്യാൻന്റിൻ പൂട്ടിക്കാനൊരുങ്ങിയതോടെ പ്രതിരോധവുമായി സ്റ്റേഷനിലെ പൊലീസുകാര്‍ എത്തി. ഇതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി. ഒടുവില്‍ പൊലീസുദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

