സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന് റിയാസ് ഖാനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. ചെന്നൈയിലെ താരത്തിന്റെ വസതിക്ക് സമീപമാണ് സംഭവം നടന്നത്. പ്രഭാത സവാരിക്ക് ഇറങ്ങിയ സമയത്താണ് ആക്രമണം ഉണ്ടായത്.
സ്ത്രീകളടക്കം പന്ത്രണ്ടോളം പേര് വീടിനു സമീപത്തു കൂടി കൂട്ടം ചേര്‍ന്ന് പോകുന്നത്.കണ്ടാണ് നടന് ബോധവത്കരിക്കാന്‍ ശ്രമിച്ചത്.കൂട്ടം കൂടി നടന്നാല്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. ഇതോടെ സംഘത്തില്‍ ചിലര്‍ നടനോട് തട്ടിക്കയറി. കൊവിഡ് പകരില്ലെന്ന് പറഞ്ഞ് തര്‍ക്കമായി.
കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ റിയാസ്ഖാനെ കയറി അടിച്ചു.തല ലക്ഷ്യം വച്ചായിരുന്നു അടിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ ചുമലിലാണ് മര്‍ദനമേറ്റത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…